ചാലക്കുടി: ചാലക്കുടിയിൽ ജ്വല്ലറിയിൽ വൻ കവർച്ച. 20 കിലോ സ്വർണ്ണം മോഷണം പോയി. ചാലക്കുടി റെയിൽവേസ്റ്റേഷൻ റോഡിലുള്ള ഇടശ്ശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. സി സി ടി വി ഇല്ലാത്തത് കവർച്ച നടത്തിയ ദൃശ്യങ്ങൾ ലഭിക്കുവാനുള്ള സാധ്യതയില്ലാതാക്കി. ജ്വല്ലറിയുടെ പുറകിലെ ചുമര് തുരന്നാണ് മോഷണം നടത്തിയിട്ടുള്ളത്. രാവിലെ ജ്വല്ലറിയിലെ ജോലിക്കാർ എത്തി ജ്വല്ലറി തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പോലീസ് ജ്വല്ലറിയിൽ എത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred