തൃശൂര്‍ വാടാനപ്പള്ളിക്കടുത്ത് തളിക്കുളത്തെ അമൂല്യ ജ്വല്ലറിയിലാണ് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്ന വന്‍കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ ഗ്യാസ് കട്ടറുപയോഗിച്ച് ലോക്കര്‍ പൊളിച്ചാണ് സ്വര്‍ണമെടുത്തത്. ലോക്കറില്‍ സൂക്ഷിച്ച രണ്ടരക്കിലോയിലധികം സ്വര്‍ണം മോഷണം പോയി. വെള്ളിയാഭരണങ്ങളും പണവും നഷ്ടപ്പെട്ടെന്ന് കരുതിയെങ്കിലും വിശദപരിശോധനയില്‍ ലോക്കറില്‍ നിന്ന് ഇത് പൊലീസ് കണ്ടെത്തി.പുലര്‍ച്ചെ കാറിലെത്തിയ ആറംഗ സംഘം ജ്വല്ലറിക്ക് മുന്നില്‍ നില്‍ക്കുന്നത് കണ്ടെന്ന് സമീപത്തെ ഇറച്ചി വ്യാപാരി പൊലീസിന് മൊഴി നല്‍കി.

കടയ്ക്കുള്ളില്‍ അറ്റകുറ്റപ്പണിക്കെത്തിയതെന്ന് കരുതിയതിനാല്‍ ഇവര്‍ ആദ്യം ഇത് കാര്യമാക്കിയില്ല.മലയാളവും ഹിന്ദിയും സംസാരിച്ച മോഷ്ടാക്കള്‍ ഇതര സംസ്ഥാനത്തൊഴിലാളികളാണെന്നാണ് വിലയിരുത്തല്‍.

രണ്ടാഴ്ചമുന്‍പ് കൊടുങ്ങല്ലൂരിലെ ഒരു ബാങ്ക് ശാഖയിലും സമാന രീതിയില്‍ കവര്‍ച്ചാ ശ്രമം നടന്നിരുന്നു. അതേ സംഘമാണ് ഈ മോഷണത്തിന് പിന്നിലെന്നും കരുതുന്നു.