നാല് മണിക്കൂർ നേരം അതിക്രൂരമായി പീഡിപ്പിച്ചു മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു രണ്ട് പേരെ അറസ്റ്റ് ചെയ്തു 

ഝാർഖണ്ഡ്: അഞ്ചു ദിവസം മുമ്പാണ് ഝാർഖണ്ഡിൽ സർക്കാരിതര സന്നദ്ധ സംഘടനയിലെ അം​ഗങ്ങളായ അഞ്ച് സ്ത്രീകളെ ആറ് പേർ ചേർന്ന് കൂട്ടബലാത്സം​ഗത്തിനിരയാക്കിയത്. ഇവരിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇവരിൽ നിന്ന് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. അതിക്രൂരമായാണ് ആ അഞ്ചു സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടതെന്ന് ഇവരുടെ മൊഴികളിൽ നിന്ന് വ്യക്തമായതായി പൊലീസ് മേധാവിയായ ആർ കെ മാലിക് വെളിപ്പെടുത്തി. 

അഞ്ച് സ്ത്രീകളുൾപ്പെടെയുള്ള പതിനൊന്ന് അം​ഗം സംഘം എത്തിയത് റാഞ്ചിയിൽ നിന്നും നൂറ് കിലോമീറ്റർ ദൂരമുള്ള ​ഗോത്രവർ​​ഗ മോഖലയിൽ നിന്നായിരുന്നു. ഇരുപതിനും മുപ്പത്തഞ്ചിനും ഇടിയിൽ പ്രായമുള്ള സ്ത്രീകളായിരുന്നു ഇവർ. അക്രമികളിൽ ഓരോരുത്തരും ഈ സ്ത്രീകളെ ഉപയോ​ഗിച്ചു. നാല് മണിക്കൂറോളം നിരന്തര പീഡനങ്ങൾക്കാണ് സ്ത്രീകൾ ഇരയായത്. മാത്രമല്ല, മൂത്രം കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ബലാത്സം​ഗം എന്ന് മാത്രം ഈ അതിക്രമത്തെ പറയാൻ സാധിക്കില്ല. ​ഗൂഢാലോചനയുടെ ഭാ​ഗമായി നടത്തിയ ക്രൂരമായ ലൈം​ഗിക അതിക്രമം തന്നെയാണിത്. കരുതിക്കൂട്ടി ഇവരെ ഒരു പാഠം പഠിപ്പിക്കണമെന്ന ഹീനലക്ഷ്യത്തോടെ ചെയ്തതാണിത്. ആർ കെ മാലിക് പറഞ്ഞു

പ്രാദേശിക ക്രൈസ്തവ മിഷണറി ​സംഘടനയായ ആശാകിരൺ എന്ന സർക്കാരിതര സംഘടനയിലെ അം​ഗങ്ങളാണ് ബലാത്സം​ഗത്തിനിരയായ സ്ത്രീകൾ. എന്നാൽ സംഘടനയുടെ മേധാവിയായ ഫാദർ അൽഫോൻസോ ഏലിയൻ ഇവരോട് സ്കൂളിലേക്ക് മടങ്ങി വരാനും അക്രമത്തിന് ഇരയായ സംഭവം മൂടിവയ്ക്കാനുമാണ് ആവശ്യപ്പെട്ടത്. പരാതി നൽകാനും പുരോഹിതൻ തയ്യാറായില്ല. ​ഗ്രൂപ്പ് മേധാവിയായ സജ്ഞയ് ശർമ്മയാണ് പൊലീസിൽ പരാതിപ്പെട്ടത്. പുരോഹിതൻ തങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്രയും ക്രൂരമായ ഒരു കുറ്റകൃത്യം മൂടുിവയ്ക്കാൻ പ്രേരിപ്പിച്ചതിന് പുരോഹിതനെതിരെയും കേസെടുക്കുമെന്ന് എ. ആർ. മാലിക് വ്യക്തമാക്കി.