അഹമ്മദാബാദ്: എസ്ഡിപിഐ എന്ന സംഘടനയ്ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ, മറ്റേതെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലോ ബന്ധമുള്ളതായി തെളിവുണ്ടെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് അതിനെ നിരോധിക്കുന്നില്ലെന്ന് ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി. കേരളത്തിലെ എസ്ഡിപിഐ സംഘടനകളുടെ സഹായത്തിലാണ് വിജയിച്ചതെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തീവ്രവാദികളില്‍ നിന്നാണ് ലഭിച്ചത് എന്ന് തന്നെ വിശ്വസിച്ചാലും, തനിക്ക് എസ്ഡിപിഐയില്‍ നിന്ന ലഭിച്ചത് 51000 രൂപ മാത്രമാണ്. ഇത് വളരെ ചെറിയൊരു കാര്യമാണ്. ഇക്കാര്യത്തില്‍ വിവാദമുയര്‍ത്തുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വേണ്ടി നൗഫല്‍ ബിന്‍ യൂസഫ് നടത്തിയ അഭിമുഖത്തിലാണ് ജിഗ്നേഷ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഹ്ലാദവും ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഭാവി പ്രതീക്ഷകളും ജിഗ്നേഷ് മേവാനി പങ്കുവച്ചു.
അഭിമുഖത്തിന്‍റെ പൂര്‍ണരൂപം

