തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച ദലിത് ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യവേയാണ് ഇടതു സര്‍ക്കാരിനോടുള്ള നിലപാട് ജിഗ്നേഷ് മേവാനി വ്യക്തമാക്കിയത്. ഗുജറാത്തില്‍ ദലിതര്‍ക്കൊപ്പം സി.പി.എം ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ദലിതര്‍ക്ക് നല്‍കാനുള്ള ഭൂമി കണ്ടെത്തിയിട്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും. ഭൂമി നല്‍കിയില്ലെങ്കില്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭൂ സമരത്തില്‍ ദലിതര്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സവര്‍ണ്ണ ഫാസിസം ഇന്ത്യന്‍ ജനതയ്‌ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് നരേന്ദ്ര മോദിയുടെ ഭരണകൂടം ശ്രമിക്കുന്നതെന്നും മേവാനി കുറ്റപ്പെടുത്തി.