അഹമ്മദാബാദ്: നോട്ട് നിരോധം, ജിഎസ്ടി തുടങ്ങിയ വലിയ പ്രതിസന്ധികളെ തരണം ചെയ്ത് ബിജെപി ഗുജറാത്തില്‍ വിജയക്കൊടി പാറിക്കുമ്പോഴും ജിഗ്നേഷ് മേവാനിയുടെ വിജയത്തിന് മാറ്റുകൂടുന്നു. ദളിത് നേതാവായ ജിഗ്നേഷ് മേവാനിക്ക് ഗുജറാത്തിലെ വഡ്ഗാ മണ്ഡലത്തില്‍ നിന്ന് ലഭ്യമായിരിക്കുന്നത് 69242 വോട്ടുകളാണ്. ജിഗ്നേഷ് മേവാനിക്ക് എതിര്‍ സ്ഥാനാര്‍ത്ഥിയായ വിജയകുമാര്‍ ചക്രവര്‍ത്തിക്ക് 51255 വോട്ടുകളാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്.

തുടക്കം മുതല്‍ തന്നെ ശക്തമായ ആധിപത്യം കാണിച്ച ജിഗ്നേഷിന് വഡ്ഗാ മണ്ഡലത്തില്‍ അവസാനം വരെ പിടിച്ച് നില്‍ക്കാനായി എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ കാണിക്കുന്നത്.