സഹായം ആവശ്യമുള്ളവരെ സഹായിക്കേണ്ടത് മാനുഷികകടമയാണ്. സഹായം ലഭിക്കുന്നത്. യുഎഇയില്‍ നിന്നാലും പാക്കിസ്ഥാനില്‍ നിന്നായാലും അതിന്  തടസം നില്‍ക്കേണ്ടതില്ല. അതിന് എന്തെങ്കിലും സാങ്കേതിക തടസമുണ്ടെങ്കില്‍ അത് മാറ്റുക തന്നെ വേണം. നമ്മുടെ രാജ്യത്ത് പ്രതിമ നിര്‍മ്മിക്കാന്‍ 3000 കോടി രൂപ ചെലവാക്കാം. എന്നാല്‍ പ്രളയത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ നമ്മള്‍ക്ക് കഴിയില്ല.

തിരുവനന്തപുരം:പ്രളയക്കെടുതിക്ക് ശേഷം പുതിയ കേരളത്തെ എങ്ങനെ വാര്‍ത്തെടുക്കാമെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ആദ്യം വേണ്ടത് ധനസമാഹരണമാണെന്നും ലോകത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് നിന്ന് പണം ലഭിക്കുകയാണെങ്കില്‍ അത് സ്വീകരിക്കണമെന്നും ജിജി തോംസണ്‍ പറഞ്ഞു. 

സഹായം ആവശ്യമുള്ളവരെ സഹായിക്കേണ്ടത് മാനുഷികകടമയാണ്. സഹായം ലഭിക്കുന്നത് യുഎഇയില്‍ നിന്നായാലും പാക്കിസ്ഥാനില്‍ നിന്നായാലും അതിന് തടസം നില്‍ക്കേണ്ടതില്ല. അതിന് എന്തെങ്കിലും സാങ്കേതിക തടസമുണ്ടെങ്കില്‍ അത് മാറ്റുക തന്നെ വേണം. നമ്മുടെ രാജ്യത്ത് പ്രതിമ നിര്‍മ്മിക്കാന്‍ 3000 കോടി രൂപ ചെലവാക്കാം. എന്നാല്‍ പ്രളയത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ നമ്മള്‍ക്ക് കഴിയില്ല. റഫല്‍ വിമാനം വാങ്ങാന്‍ 730കോടി വേണം. അങ്ങനെ 36 വിമാനങ്ങള്‍ വാങ്ങുന്നു.ഏറ്റവും പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ധനം കണ്ടെത്താന്‍ കഴിയണം. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പണം നിരസിക്കുകയാണ് ചെയ്യുന്നതെന്നും ജിജി തോംസണ്‍ പറഞ്ഞു.