'ചരിത്രത്തിലെ ലോവസ്റ്റ് റേറ്റഡ് പ്രസിഡന്റിന് നന്ദി' ട്രംപിനെ കളിയാക്കി ജിമ്മി കിമ്മല്‍

First Published 7, Mar 2018, 1:50 PM IST
Jimmy Kimmel calls Donald Trump lowest rated president in history
Highlights
  • ഓസ്കാര്‍ സംപ്രേക്ഷണത്തിന് കുറഞ്ഞ റേറ്റിങ്ങ്
  • കളിയാക്കി ട്രംപ്
  • മറുപടിയുമായി കിമ്മല്‍

ന്യൂയോര്‍ക്ക്: ഓസ്കാര്‍ റേറ്റിങ്ങിനെ കുറിച്ച് കമന്‍റ് നടത്തിയ ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ജിമ്മി കിമ്മല്‍. ഞായറാഴ്ചയാണ് 90 ാമത് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അക്കാദമി അവാര്‍ഡ് സംപ്രേക്ഷണം 26.5 മില്ല്യണ്‍ ആള്‍ക്കാര്‍ മാത്രമാണ് കണ്ടത്.

കുറഞ്ഞ ടിവി റേറ്റിങ്ങിനെ കളിയാക്കി ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ടിവി റേറ്റിങ്ങ് കുറയാനുള്ള കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത് താരങ്ങളില്ലാത്തതാണെന്നണ്. ഓസ്കാറിന്‍റെ പ്രതിസന്ധിയെന്താണെന്ന് വച്ചാല്‍ നമുക്ക് താരങ്ങളില്ലെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

ഓസ്കാറില്‍ ഇത്തവണയും അവതാരക വേഷത്തിലെത്തിയ ജിമ്മി കിമ്മല്‍ ട്രംപിന്‍റെ ട്വീറ്റിന് മറുപടിയുമായെത്തി. ചരിത്രത്തിലെ ലോവസ്റ്റ് റേറ്റഡ് പ്രസിഡന്റിന് നന്ദിയെന്നാണ് ജിമ്മി കുറിച്ചത്.

loader