കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിയായ ജിഷ കൊലപാതക കേസിന്റെ സാക്ഷി വിസ്താരം തുടങ്ങുന്നത് വീണ്ടും മാറ്റി. ജനുവരി ഒന്നിന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് വീണ്ടും കേസ് പരിഗണിക്കും.

വിചാരണാ നടപടികള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നെങ്കിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ എത്തിയതിനാല്‍ നീട്ടിവയ്ക്കുകയായിരുന്നു. ഈ ഹര്‍ജികള്‍ ഹൈക്കോടതി തളളിയതോടെയാണ് വിചാരണ തുടരാന്‍ തീരുമാനമായത്. ജിഷയുടെ അമ്മ രാജേശ്വരിയും മറ്റൊരു അയല്‍വാസിയുമാണ് ആദ്യ സാക്ഷികള്‍