കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘ തലവന്‍ ഡിവൈഎസ്‌പി ജിജി മോന്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
പല ടീമുകളായി എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും ആഴത്തില്‍ പരിശോധിക്കുകയും ചെയ്യുകയാണെന്നു ഡിവൈഎസ്‌പി പറഞ്ഞു. ചോദ്യം ചെയ്തവരില്‍നിന്നു നിര്‍ണായകമായ ഒരുപാടു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഘാതകരുടെ എണ്ണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. ഒന്നിലേറെ പേര്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, അങ്ങനെയൊന്നും പറയില്ലെന്നായിരുന്നു ഡിവൈഎസ്‌പിയുടെ മറുപടി.
