കൊച്ചി: പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ അന്വേഷണ സംഘത്തിനു തിരിച്ചടി. ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ച വിരലടയാളം അധാര്‍ കാര്‍ഡ് ഡേറ്റാ ബാങ്കിലെ വിരലടയാളവുമായി ഒത്തുനോക്കാനുളള ശ്രമം പരാജയപ്പെട്ടു.

ജിഷയുടെ വീട്ടില്‍നിന്ന് ഘാതകന്റേതെന്നു സംശയിക്കുന്ന രണ്ടു വിരലടയാളമാണു കിട്ടിയത്. പൊലീസ് ചോദ്യം ചെയ്ത ഇരുനൂറിലധികം ആളുകളുടെ വിരലടയാളവുമായി ഇത് ഒത്തുനോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഡേറ്റാ ബാങ്കില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് ഒത്തുനോക്കാനുളള ശ്രമം പൊലീസ് തുടങ്ങിയത്. എന്നാല്‍ ഇത് നിയമപരമല്ലെന്നും അനുവദിക്കാനാകില്ലെന്നും ബാംഗ്ലൂര്‍ ആസ്ഥാനമായുളള യുഐഡിഎഐ വ്യക്തമാക്കി.

ഇതിനിടെ രായമംഗലം പഞ്ചായത്തിലെ 1, 20 വാര്‍ഡുകളിലെ പുരുഷന്‍മാരുടെ വിരലടയാളം ശേഖരിക്കുന്നതു പൊലീസ് തുടരുകയാണ്. പ്രദേശവാസികളില്‍ ആര്‍ക്കെങ്കിലും കൃത്യത്തില്‍ പങ്കുണ്ടോയെന്ന സംശയത്തിലാണിത്.