വിദഗ്ധ പരിശോധനക്കായി എടുത്തിട്ടുള്ള ജിഷയുടെ ആന്തരികാവയങ്ങള്‍, ജിഷയുടേത് തന്നെയെന്ന് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പിതാവ് കെ.വി.പാപ്പു ഡിജിപിക്ക് പരാതി നല്‍കി. ഇത് ഉറപ്പുവരുത്തുന്നതിനായി ജിഷയുടെ അമ്മുയുടെ രക്ത സാംപിള്‍ എടുത്ത് ഡിഎന്‍എ. പരിശോധന നടത്തണം. ജിഷയുടെ മൃതദേഹം പെട്ടെന്ന് സംസ്കരിച്ചതിനാല്‍ റീപോസ്റ്റ്മാര്‍ട്ടം നടത്താനുള്ള അവസരം ഇല്ലാതായി. ആന്തരികാവയവങ്ങളുടെ സാമ്പിളുകളില്‍ കൃത്വിമത്വം നടത്താന്‍ അവസരമില്ലാതാക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്നാഥ് ബഹറ എഡിജിപി ബി. സന്ധ്യക്ക് നിര്‍ദ്ദേശം നല്‍കി.