പിണറായി എന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും എതിര്‍പ്പുകളൊക്കെ അവഗണിച്ചേക്കുക അഭിമാനം തോന്നുന്ന ഇരട്ട ചങ്കുള്ള ഈ നേതാവിനെയോര്‍ത്ത്' കഴിഞ്ഞ വര്‍ഷം മെയ് പതിനൊന്നിനു ജിഷ്ണു പ്രണോയി ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്.

'ഫീലിംഗ് പ്രൗഡ' എന്നെഴുതിയതിനു താഴെ പിണറായി വിജയന്‍ എന്ന ജനനേതാവില്‍ പ്രതീക്ഷയര്‍പ്പിച്ച ഒരു യുവസഖാവിന്റെ പോസ്റ്റ് മാത്രമായിരുന്നു അന്ന്. എന്നാല്‍ ആ കുറിപ്പ് എഴുതി ഒരു വര്‍ഷം അടുക്കുമ്പോള്‍ പിണറായി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ലാല്‍സലാം വിളിച്ച ആ ഹൃദയം മണ്ണോടു ചേര്‍ന്ന് ഉറങ്ങി. 

ജിഷ്ണു ജീവിച്ചിരിക്കുമ്പോള്‍ പോരടിയ അതേ ശക്തിയോടെ ജിഷ്ണുവിന്റെ നീതിയ്ക്കായി പോരാടിയ അമ്മയേയും കുടുംബത്തെയും തെരുവില്‍ വലിച്ചിഴച്ചു.ജിഷ്ണുവിന്റെ മരണത്തിനു കാരണമായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രതിഷേധിക്കാനെത്തിയ ആ അമ്മയെ റോഡിലൂടെയാണ് വലിച്ചിഴച്ചത്.