കോഴിക്കോട്: ജിഷ്ണു കേസില്‍ ആത്മഹത്യ കുറിപ്പ് തയ്യാറാക്കിയത് ഡിവൈഎസ്പി ബിജുകെ സ്റ്റീഫനാണെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ ആരോപിച്ചു. ഡിവൈഎസ്പിയെ ചോദ്യം ചെയ്താല്‍ സത്യം പുറത്ത് വരുമെന്നും അശോകന്‍ പറഞ്ഞു. തിരുവനന്തപുരത്തെ സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ലെന്നും കുടുംബം പരാതിപെട്ടു.

കേസിന്റെ തുടക്കം മുതലേ ജിഷ്ണു ഇത്തരമൊരു കത്ത് എഴുതില്ലെന്ന് കുടുംബത്തിന് ആരോപണം ഉണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയാണ് ഈ ആത്മഹത്യ കുറിപ്പ് തയ്യാറാക്കിയതെന്നാണ് ജിഷ്ണുവിന്റെ കുടുമ്പത്തിന്റെ ആരോപണം.ഡിവൈഎസ്പിയെ ചോദ്യം ചെയ്യണം. എങ്കില്‍ സത്യം പുറത്ത് വരുമെന്നാണ് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറയുന്നത്.

ആത്മഹ്യ കുറിപ്പ് ജിഷ്ണുവിന്റെ കൈയ്യക്ഷരത്തിലല്ലെന്ന് മുന്‍ ഡിജിപി സെന്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യവുമായി കുടുംമ്പം വീണ്ടും രംഗത്തെത്തിയത്. മുഖ്യമന്ത്രി കേസില്‍ നല്ല രീതിയിലാണ് ഇടപെട്ടതെന്നാണ് ജിഷ്ണുവിന്റെ കുടുംമ്പത്തിന്റെ അഭിപ്രായം. എന്നാല്‍ ഡിജിപി ഓഫീസിന്‍ മുന്നില്‍ നടന്ന സമരത്തെ തുടര്‍ന്ന് ഉണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് കുടുംമ്പം പരാതിപ്പെട്ടു.