ജിഷ്‍ണുവിന്‍റെ അച്ഛന്‍ അശോകന്‍ ഇന്ന് ഡിജിപി സെന്‍കുമാറിനെ കാണും. പത്തുമണിക്കാണ് കൂടിക്കാഴ്ച. പാമ്പാടി നെഹ്റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കം കേസില്‍ പ്രതികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുന്‍ ഡിജിപിയെ കാണാന്‍ ജിഷ്‍ണുവിന്‍റെ അമ്മയും ബന്ധുക്കളും എത്തിയപ്പോഴുണ്ടായ പൊലീസ് നടപടി ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് കേസില്‍ കുടുംബത്തിന് നീതി കിട്ടുമെന്ന് രേഖാമൂലം സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഉറപ്പ് ലഭിച്ച് മാസങ്ങളായിട്ടും തുടര്‍ നടപടികള്‍ ഒന്നുമുണ്ടാകുന്നില്ലെന്നാണ് കുടംബത്തിന്‍റെ പരാതി.

Add Asianetnews as a Preferred SourcegooglePreferred

ജിഷ്‍ണുവിന്‍റെ മരണം ആത്മഹത്യയാക്കാനുള്ള നീക്കം നടക്കുന്നുവെന്നും കുടുംബം പരാതി ഉന്നയിക്കുന്നുണ്ട്.