ബിജെപി നിലപാട് തള്ളി ഘടകകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചി. നിതീഷിൻ്റെ സദ്ഭരണവും, മോദിയുടെ നേതൃത്വവും എൻഡിഎക്ക് വൻഭൂരിപക്ഷം നൽകുമെന്നും ജിതൻറാം മാഞ്ചി പറഞ്ഞു. 

പാറ്റ്ന: ബീഹാറില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി എൻഡിഎയിൽ അഭിപ്രായ ഭിന്നത തുടരുന്നു. ബിജെപി നിലപാട് തള്ളി ഘടകകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചി രംഗത്തെത്തി. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് മാഞ്ചി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിതീഷ് തന്നെയാണ് എന്‍ഡിഎയുടെ മുഖം. നിതീഷിൻ്റെ നേതൃത്വത്തിൽ എൻഡിഎ മൂന്നാമതും അധികാരത്തിലെത്തും. നിതീഷിൻ്റെ സദ്ഭരണവും, മോദിയുടെ നേതൃത്വവും എൻഡിഎക്ക് വൻഭൂരിപക്ഷം നൽകുമെന്നും ജിതൻറാം മാഞ്ചി പറഞ്ഞു.

ബിഹാറിൽ മഹാസഖ്യം ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. സാമൂഹിക നീതി ഉറപ്പ് വരുത്തുന്ന പ്രകടന പത്രികയിൽ തേജസ്വി യാദവ് പ്രത്യേകം നടത്തിയ പ്രഖ്യാപനങ്ങളും ഉൾപ്പെടുത്തും. ബഗുസരായ്, സഹർസ മണ്ഡലങ്ങളിൽ ഇന്ന്നടക്കുന്നമഹാസഖ്യം റാലികളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. രാഹുൽഗാന്ധിയും, തേജസ്വിയാദവും നടത്തുന്ന സംയുക്ത റാലി ബുധൻ, വ്യാഴം ദിവസങ്ങളിലായും നടക്കും.