ജിതിൻ റാം മാഞ്ചി എൻഡിഎ വിട്ടു
ബീഹാർ മുൻമുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി ആവാം മോർച്ച നേതാവുമായ ജിതിൻ റാം മാഞ്ചി എൻഡിഎ വിട്ടു. വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. കോൺഗ്രസ് ആർജെഡി മഹാസഖ്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് മാഞ്ചി വ്യക്തമാക്കി.
