അമിതാവ് ഘോഷിന്‍റെ 'സീ ഓഫ് പോപ്പീസും' 'റിവര്‍ ഓഫ് സ്മോക്കും' മാന്‍ ബുക്കര്‍ പ്രൈസിനായി 2008 ലും 2012 ലും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. 2007 ല്‍ പദ്മശ്രീയും അമിതാവ് ഘോഷിനെ തേടിയെത്തിയിരുന്നു.

ദില്ലി: സാഹിത്യമേഖലയിലെ സംഭാവനകള്‍ക്കുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരം അമിതാവ് ഘോഷിന്. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനാണ് അമിതാവ് ഘോഷ്. അമിതാവ് ഘോഷിന്‍റെ 'സീ ഓഫ് പോപ്പീസും' 'റിവര്‍ ഓഫ് സ്മോക്കും' മാന്‍ ബുക്കര്‍ പ്രൈസിനായി 2008 ലും 2012 ലും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. 2007 ല്‍ പദ്മശ്രീയും അമിതാവ് ഘോഷിനെ തേടിയെത്തിയിരുന്നു.

ബഹുമാനിക്കുന്ന എഴുത്തുകാരുടെ ഒപ്പം തന്‍റെ പേരും ജ്ഞാനപീഠം പുരസ്കാരം നേടിയവരുടെ പട്ടികയില്‍ ഒരിക്കലും വരുമെന്ന് വിചാരിച്ചില്ലെന്നാണ് അമിതാവ് ഘോഷ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

Scroll to load tweet…

1956 ജൂലൈ 11 ന് കല്‍ക്കട്ടയിലാണ് അമിതാവ് ഘോഷ് ജനിച്ചത്. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്പ് മെന്‍റെ് സ്റ്റഡീസില്‍ അമിതാവ് ഘോഷ് ഫെല്ലോ ആയിരുന്നിട്ടുണ്ട്. ഇന്ത്യന്‍ എക്സപ്രസില്‍ ജേര്‍ണലിസ്റ്റായിട്ടായിരുന്നു ഔദ്ദ്യോഗീക ജീവിതം തുടങ്ങിയത്. എഴുത്തുകാരി ഡെബോറാ ബക്കറാണ് ഭാര്യ.