കോണ്‍ഗ്രസ്, ആർജെഡി പിന്തുണയോടെ ബിജെപി സ്ഥാനാര്‍ഥിയെ മലര്ത്തിയടിക്കാമെന്നാണ് സിപിഐയുടെ പ്രതീക്ഷ. ആർജെഡിയുടെ തൻവീറിനെ 58,000 ലേറെ വോട്ടിനാണ് ബിജെപിയിലെ ഭോലസിംഗ് കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്. സിപിഐ സ്ഥാനാര്‍ഥി ഇവിടെ രണ്ട് ലക്ഷത്തിനടുത്ത് വോട്ട് പിടിച്ചിരുന്നു. ഇത് കനയ്യയ്ക്ക് വിജയപ്രതീക്ഷ നല്കുന്ന ഘടകമാണ്
ദില്ലി: ജെഎന്‍യു വിദ്യാർഥി യൂണിയൻ നേതാവായിരുന്ന കനയ്യകുമാർ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. 2019 ലോക് സഭാ തെരഞ്ഞെടുപ്പിൽ കനയ്യയെ മത്സരിപ്പിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. സ്വദേശമായ ബിഹാറിലെ ബേഗുസാരായിൽ നിന്നാകും കനയ്യ ജനവിധി തേടുക.
ബിഹാറില്‍ ബിജെപിക്കെതിരായ വിശാലസഖ്യത്തിന്റെ ഭാഗമായാകും സിപിഐക്കുവേണ്ടി ജെഎന്‍യു നേതാവ് പോരാട്ടത്തിനിറങ്ങുക. സിപിഐ നേതൃത്വം കനയ്യയുടെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. ബിജെപി സിറ്റിംഗ് സിറ്റാണ് ബേഗുസാര.
കോണ്‍ഗ്രസ്, ആർജെഡി പിന്തുണയോടെ ബിജെപി സ്ഥാനാര്‍ഥിയെ മലര്ത്തിയടിക്കാമെന്നാണ് സിപിഐയുടെ പ്രതീക്ഷ. ആർജെഡിയുടെ തൻവീറിനെ 58,000 ലേറെ വോട്ടിനാണ് ബിജെപിയിലെ ഭോലസിംഗ് കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്. സിപിഐ സ്ഥാനാര്‍ഥി ഇവിടെ രണ്ട് ലക്ഷത്തിനടുത്ത് വോട്ട് പിടിച്ചിരുന്നു. ഇത് കനയ്യയ്ക്ക് വിജയപ്രതീക്ഷ നല്കുന്ന ഘടകമാണ്.
