Asianet News MalayalamAsianet News Malayalam

ജെ.എന്‍.യുവില്‍ മോദിയുടെയും അമിത് ഷായുടെയും ഗോഡ്‌സേയുടെയും കോലം കത്തിച്ച സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

JNU orders probe into burning of PM effigy on Dussehra
Author
New Delhi, First Published Oct 13, 2016, 10:47 AM IST

യോഗാ ഗുരു ബാബാ രാംദേവ്, സാധ്വി പ്രാചി, ആസാറാം ബാബ്ബു, വിസി എന്നിവരുടെയും കോലങ്ങള്‍ കത്തിച്ചിരുന്നു. രാവണരൂപത്തിലുള്ള കോലങ്ങളാണ് ദസറാ ആഘോഷത്തിനിടെ എന്‍എസ്‌യു ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ കത്തിച്ചത്. അനുമതി ഇല്ലാതെയാണ് ഇതെന്ന് കാണിച്ചാണ് സര്‍വകലാശാല അന്വേഷണം ആരംഭിച്ചതെന്ന് വിസി പറഞ്ഞു. 

എന്നാല്‍, കോലം കത്തിക്കല്‍ കാമ്പസിലെ സാധാരണ പ്രതിഷേധ രൂപമാണെന്നും അതിനു അനുമതി വാങ്ങേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എന്‍എസ്‌യു ഐ പ്രവര്‍ത്തകര്‍ അറിയിച്ചു. രാജ്യത്തെ വിവിധ അക്കാദമിക സ്ഥാപനങ്ങള്‍ക്കു നേരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളോടുള്ള പ്രതിഷേധമായാണ് കോലം കത്തിച്ചതെന്നും എന്‍എസ്‌യു ഐ അറിയിച്ചു. 

ഗുജറാത്ത് സര്‍ക്കാറിന്റെയും ഗോ സംരക്ഷക സംഘങ്ങളുടെയും കോലം കാമ്പസില്‍ കത്തിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഒരാഴ്ച കഴിയുമ്പോഴാണ് ഈ സംഭവം.
 

Follow Us:
Download App:
  • android
  • ios