ലൈംഗിക അധിക്ഷേപം; ജെഎന്‍യു അധ്യാപകന്‍ അറസ്റ്റില്‍

First Published 20, Mar 2018, 6:02 PM IST
jnu professor arrested
Highlights
  • ലൈംഗിക അധിക്ഷേപം
  • അധ്യാപകനെ കസ്റ്റഡിയിലെടുത്തിരുന്നു

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത അധ്യാപകനെ അറസ്റ്റ് ചെയ്തു.  ജീവശാസ്ത്ര വിഭാഗം അധ്യാപകനായ അതുല്‍ ജൊഹ്‍റിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകന്‍ ലൈംഗികമായി അധിക്ഷേപിച്ചതായി ഏഴ് വിദ്യാര്‍ത്ഥികളാണ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഒമ്പത് വിദ്യാർത്ഥിനികളാണ് അദ്ധ്യാപകൻ ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പഠിപ്പിക്കുന്നതിനിടയിൽ വിദ്യാ‍ർത്ഥികളുടെ വസ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പർശിച്ചെന്നുമാണ് പരാതി.

loader