മോദിയുടെ രാവണക്കോലം കത്തിച്ചവര്‍ക്കെതിരെ മണിക്കൂറുകള്‍ക്കുള്ളില്‍ നടപടി എടുത്ത അധികൃതര്‍ ഒരു വിദ്യാര്‍ത്ഥിയെ കാണാതായി 5 ദിവസം പിന്നിട്ടിട്ടും നടപടി എടുക്കാത്തത് രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായാണെന്നാണ് അധ്യാപക വിദ്യര്‍ത്ഥി സംഘടനകളുടെ ആരോപണം.നജീബിന്റെ തിരോധാനത്തെക്കുറിച്ച് സിബി.ഐ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.നജീബിനെ കണ്ടെത്താനുള്ള നടപടികള്‍ സര്‍വ്വകലാശാല അധികൃതര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയൂണിയന്റെ നേതൃത്വത്തില്‍ ക്യാംമ്പസ്സില്‍ നടക്കുന്ന ധര്‍ണ്ണയില്‍ അധ്യാപകയൂണിയനും പങ്കുചേര്‍ന്നു. 

ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യര്‍ത്ഥിയായ നജീബിനെ ഹോസ്റ്റലില്‍ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനു പിന്നാലെയാണ് കാണാതായതെന്നാണ് പരാതി. നജീബിന്റെ മാതാപിതാക്കളും അന്വേഷണം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരുന്നു.വസന്ത്കുഞ്ജ് പോലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു