ഹാരി കെയ്നും ജെറമി വാര്‍ഡിയും റഹിം സ്റ്റെര്‍ലിംഗും അടങ്ങുന്ന മുന്നേറ്റ നിര മറ്റാരെക്കാളും പ്രഹരശേഷിയുള്ളതാണ്.

പരിചയസമ്പത്തും യുവത്വവും ഒരുപോലെ സമന്വയിപ്പിച്ചുള്ള ടീം എന്നതാണ് ഇംഗ്ലണ്ടിന്‍റെ കരുത്തെന്ന് അഞ്ചേരി പറയുന്നു. ഹാരി കെയ്നും ജെറമി വാര്‍ഡിയും റഹിം സ്റ്റെര്‍ലിംഗും അടങ്ങുന്ന മുന്നേറ്റ നിര മറ്റാരെക്കാളും പ്രഹരശേഷിയുള്ളതാണ്. 1966 ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന് പിന്നീട് പ്രധാന കിരീടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്‍റെ ഗുണം ഇത്തവണയെങ്കിലും ഇംഗ്ലണ്ടിന് ലഭിക്കുമെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ആരാധിക്കുന്ന അ‍ഞ്ചേരി അഭിപ്രായപ്പെട്ടു.

ലോകകപ്പ് ആവേശം നാടും നഗരവും കീഴടക്കുമ്പോഴാണ് മുന്‍ ഫുട്ബോള്‍ ടീം നായകനും കേരളത്തിന്‍റെ അഭിമാന താരവുമായ ജോപോള്‍ അ‍ഞ്ചേരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ് തുറന്നത്. ഒരു വ്യാഴവട്ടത്തിലേറെ ഇന്ത്യന്‍ ഫുട്ബോളിന്‍റെ നെടുംതൂണായിരുന്ന അ‍ഞ്ചേരി ഇക്കുറി ഇംഗ്ലണ്ടിനാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത്. 

പരിചയസമ്പത്തും യുവത്വവും ഒരുപോലെ സമന്വയിപ്പിച്ചുള്ള ടീം എന്നതാണ് ഇംഗ്ലണ്ടിന്‍റെ കരുത്തെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഹാരി കെയ്നും ജെറമി വാര്‍ഡിയും റഹിം സ്റ്റെര്‍ലിംഗും അടങ്ങുന്ന മുന്നേറ്റ നിര മറ്റാരെക്കാളും പ്രഹരശേഷിയുള്ളതാണ്. 1966 ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന് പിന്നീട് പ്രധാന കിരീടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്‍റെ ഗുണം ഇത്തവണയെങ്കിലും ഇംഗ്ലണ്ടിന് ലഭിക്കുമെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ആരാധിക്കുന്ന അ‍ഞ്ചേരി അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിന് സാധ്യത നല്‍കുമ്പോഴും ബ്രസില്‍, ജര്‍മനി, അര്‍ജന്‍റീന, സ്പെയ്ന്‍, ബെല്‍ജിയം ടീമുകളുടെ ശക്തി കുറച്ചുകാണാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ തയ്യാറല്ല. ആര്‍ക്കും കിരീടം നേടാന്‍ സാധിക്കുമെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം ഐസ് ലന്‍ഡ്, ഈജിപ്റ്റ് പോലുള്ള ടീമുകള്‍ കപ്പടിച്ചാല്‍ സന്തോഷിക്കുമെന്നും വ്യക്തമാക്കി. മെസിയെയും റൊണാള്‍ഡോയെയും ഒരുപോലെ ആരാധിക്കുന്ന അഞ്ചേരിക്ക് ഇനിയേസ്റ്റയോട് പ്രത്യേക ഇഷ്ടമാണ്.

ബാലണ്‍ ‍ഡി ഓര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്ന കളിക്കാരനായ ഇനിയേസ്റ്റയ്ക്ക് അത് ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നും വ്യക്തമാക്കി. പ്ലേമേക്കര്‍ എന്ന നിലയില്‍ മെസിയുടെ കളി മനോഹരമാണെന്നും അ‍ഞ്ചേരി വിവരിച്ചു. 1986ല്‍ മറഡോണയുടെ സംഘവും ലോകത്തിന്‍റെ നെറുകയില്‍ ചുംബിച്ച ലോകകപ്പാണ് ആദ്യം കണ്ടത്. മറഡോണയുടെ മികവില്‍ അര്‍ജന്‍റീന കപ്പടിച്ചതോടെയാണ് കേരളത്തിലും ഫുട്ബോള്‍ തരംഗമുണ്ടായതെന്നും അഞ്ചേരി ചൂണ്ടികാട്ടി.

സിദാന്‍ മറ്റരാസിയുടെ നെഞ്ചത്തിടിച്ചതാണ് ലോകകപ്പിനിടയിലെ ഏറ്റവും വേദനിപ്പിച്ച സംഭവം. ആ ഒരൊറ്റ ഇടിയിലൂടെ ഫ്രാന്‍സിന് അര്‍ഹതപ്പെട്ട ലോകകപ്പ് ഇറ്റലി സ്വന്തമാക്കുകയായിരുന്നെന്നും അഞ്ചേരി വിവരിച്ചു. 1986 ലോകകപ്പില്‍ മറഡോണയുടെ മികവില്‍ അര്‍ജന്‍റീന കപ്പടിച്ചതാണ് മറക്കാനാകാത്ത അനുഭവമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യന്‍ ഫുട്ബോളിന്‍റെ നായകനായിരിന്നിട്ടും ഇതുവരെ ലോകകപ്പ് നേരില്‍ കാണാനായിട്ടില്ലെന്ന് അഞ്ചേരി പറഞ്ഞു. എന്നാല്‍ ടി വിയില്‍ എല്ലാ കളികളും കാണും. ഇക്കുറി ലോകകപ്പ് മത്സരം കാണാന്‍ ആഗ്രഹമുണ്ടെന്നും അതിനുളള ശ്രമം നടത്തുന്നുണ്ടെന്നും അ‍ഞ്ചേരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

1986 ലോകകപ്പില്‍ മറഡോണയുടെ മികവില്‍ അര്‍ജന്‍റീന കപ്പടിച്ചതാണ് മറക്കാനാകാത്ത അനുഭവം