Asianet News MalayalamAsianet News Malayalam

വിദേശത്ത് ജോലിവാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ സംഭവം; അഭിഭാഷകന്‍ അറസ്റ്റില്‍

job offer cheating  Lawyer arrested
Author
First Published Dec 30, 2017, 5:22 PM IST

ഇടുക്കി:വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ഒന്നരകോടി തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചുരിയോട് ചുണ്ടംപറ്റം വീട്ടില്‍ അഡ്വ.അബ്ദുള്‍സലാം (42) നെയാണ് അടിമാലി എസ്.ഐ സന്തോഷ് സജീവിന്റെ നേത്യത്വത്തില്‍ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായിയായ യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ബംഗുളുരു അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോണാഫീഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മ്മാനാണ് അഡ്വ.അബ്ദുള്‍ സലാം. ഈ ട്രസ്റ്റിന്റെ മറവില്‍ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി.

Follow Us:
Download App:
  • android
  • ios