ഒരു ദിവസത്തെ മാരത്തോൺ ചർച്ചകൾക്ക് ശേഷം രാത്രി പതിനൊന്ന് മണിക്ക് പി.ജെ ജോസഫാണ് ജോസ് കെ മാണിയുടെ പേര് പ്രഖ്യാപിച്ചത്.  

കോട്ടയം: പാലായില്‍ നടന്ന കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതെന്ന് പി ജെ ജോസഫ് അറിയിച്ചു.

ലോക്സഭയിൽ ഇന്ന് 11 മാസം കൂടി കാലവധി നിൽക്കുമ്പോഴാണ് ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോകുന്നത്. കെ എം മാണിക്ക് താല്പര്യമില്ലെന്നറിയിച്ചതോടെ ജോസ് കെ മാണി എന്ന പേരിലേക്ക് ചർച്ചകൾ ചുരുങ്ങിയിരുന്നു. ഇതിനിടയിൽ മാണി വിഭാഗത്തിലെ ചിലരുടെ പേരുകൾ മുന്നോട്ട് വച്ചെങ്കിലും പി.ജെ ജോസഫ് എതിർത്തു. 

ഒരു ദിവസത്തെ മാരത്തോൺ ചർച്ചകൾക്ക് ശേഷം രാത്രി പതിനൊന്ന് മണിക്ക് പി.ജെ ജോസഫാണ് ജോസ് കെ മാണിയുടെ പേര് പ്രഖ്യാപിച്ചത്. കേരള കോൺ​ഗ്രസിന് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിലുണ്ടായ പൊട്ടിത്തെറി താൽക്കാലികമാണെന്ന് പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെ.എം.മാണി പറഞ്ഞു. 

നിലവിലെ ലോക്സഭയുടെ കാലാവധി ഒരു വർഷത്തിൽ താഴെ മാത്രം ആയതിനാൽ കോട്ടയത്ത് ഇനി ഉപതിരഞ്ഞെടുപ്പുണ്ടാവില്ല. കെ.എം.മാണിയെ രാജ്യസഭയിലേക്ക് അയക്കണമെന്നൊരു നിർദേശം ആദ്യഘട്ടത്തിൽ ഉയർന്നെങ്കിലും മാണി പാലാ എംഎൽഎ സ്ഥാനം രാജിവച്ചാൽ പിന്നീട് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പതെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസിന് വിജയിക്കാനാകുമോ എന്ന ആശങ്കയും തീരുമാനം ജോസ് കെ മാണിയിലേക്കെത്താനുള്ള പ്രധാന ഘടകമായി എന്നാണ് സൂചന.