പാർട്ടിയെയും നേതക്കളെയു ചെളിവാരിയെറിയുന്ന പണി നിർത്തണമെന്ന് വാഴയ്ക്കന്‍

കൊച്ചി:ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണ് മുരളീധരനെന്ന് ജോസഫ് വാഴയ്ക്കൻ. തന്‍റെ ബൂത്ത് ഭദ്രമാണെന്ന് അവകാശപ്പെടുന്ന മുരളീധരന്‍റെ ബൂത്തുകളിലൊക്കെ പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. 

സമൂഹ മാധ്യമങ്ങളിൽ കൂലിയെഴുത്തുകാരെ വച്ച് പാർട്ടിയെയും നേതക്കളെയു ചെളിവാരിയെറിയുന്ന പണി നിർത്തണമെന്നും വാഴക്കന്‍ പറഞ്ഞു.രമേശ് ചെന്നിത്തലയുടെ ബൂത്തില്‍ കോണ്‍ഗ്രസ് പിന്നാക്കം പോയതിനെ മുരളീധരന്‍ പരിഹസിച്ചിരുന്നു.