തടവുപുള്ളികൾക്കും മാധ്യമപ്രവർത്തന രംഗത്ത് തൊഴിൽ സാധ്യത സൃഷ്ടിക്കുകയാണ് ഈ കോഴ്സിലൂടെ ഉദ്ദേശിക്കുന്നതെന്ന് നവജീവൻ ട്രസ്റ്റ് വെളിപ്പെടുത്തുന്നു. ക്ലാസുകള്‍ ഒക്ടോബര്‍ 15ന് ആരംഭിക്കും.
അഹമ്മദാബാദ്: ഗാന്ധിജിയുടെ നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ ജേർണലിസം കോഴ്സ് ആരംഭിക്കുന്നു. ഗാന്ധിജിയുടെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് ഒക്ടോബർ രണ്ടിനായിരുന്നു കോഴ്സിന്റെ ഉദ്ഘാടനം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ ജോലി ഉറപ്പ് ലഭിച്ചതായും നവജീവൻ ട്രസ്റ്റ് അറിയിച്ചു.
പ്രൂഫ് റീഡിങ് കോഴ്‌സാണ് ആദ്യപടിയായി ആരംഭിക്കുന്നത്. തടവുപുള്ളികൾക്കും മാധ്യമപ്രവർത്തന രംഗത്ത് തൊഴിൽ സാധ്യത സൃഷ്ടിക്കുകയാണ് ഈ കോഴ്സിലൂടെ ഉദ്ദേശിക്കുന്നതെന്ന് നവജീവൻ ട്രസ്റ്റ് വെളിപ്പെടുത്തുന്നു. ക്ലാസുകള്‍ ഒക്ടോബര്‍ 15ന് ആരംഭിക്കും. ഇരുപത് പേർക്കാണ് ആദ്യബാച്ചിൽ പ്രവേശനം നൽകിയിരിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസ്സ് നടത്തും. മാധ്യമരംഗത്തെ പ്രധാനികളായിരിക്കും ക്ലാസ്സുകള്ഡ നയിക്കുന്നത്. ഗുജറാത്തി ഭാഷയിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. പ്രൂഫ് റീഡിംഗ് ജോലിയിലേക്കായിരിക്കും കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ പരിഗണിക്കുക.
