മാധ്യമപ്രവര്‍ത്തനം മഹാഭാരതകാലത്തു തന്നെ തുടങ്ങിയിരുന്നു
മതുര: ആയിരം വര്ഷങ്ങള്ക്കു മുന്പ് തന്നെ ഇന്റര്നെറ്റ് ഉണ്ടായിരുന്നുവെന്ന ബിപ്ലവ് ദേവിന്റെ വാദത്തിനു പിന്നാലെ ഇന്ത്യയിലെ മാധ്യമപ്രവര്ത്തനം മഹാഭാരതകാലത്തു തന്നെ ആരംഭിച്ചിരുന്നുവെന്ന വാദവുമായി ഉത്തര്പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്മ. മാധ്യമപ്രവര്ത്തനം മഹാഭാരതകാലത്തു തന്നെ തുടങ്ങിയിരുന്നു. ഹിന്ദി ജേണലിസം ദിനത്തോടനുബന്ധിച്ചുനടന്ന ചടങ്ങില് സംസാരിക്കവെ ദിനേശ് ശര്മ പറഞ്ഞു.
കുരുക്ഷേത്രയുദ്ധത്തിന്റെ വിവരങ്ങള് അപ്പപ്പോള് സഞ്ജയന് ധൃതരാഷ്ട്രരോട് വിവരിച്ചത് ലൈവ് ടെലികാസ്റ്റ് അല്ലായിരുന്നുവെങ്കില് പിന്നെന്താണ്. അന്ന് ലൈവ് ടെലികാസ്റ്റിങ്ങുണ്ടായിരുന്നു. ഗൂഗിള് ഇപ്പോഴാണ് വന്നതെങ്കില് എത്രയോ കാലം മുന്പ് തന്നെ നാരദമുനി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് വിവരങ്ങള് എത്തിക്കാറുണ്ടായിരുന്നു.
നാരായണയെന്ന് മൂന്നുതവണ പറഞ്ഞുകൊണ്ടാണ് വിവരങ്ങളെത്തിച്ചിരുന്നതെന്നും ദിനേശേ ശര്മ പറഞ്ഞു. ദിനേശ് ശര്മയ്ക്ക് മുന്പ് ഗുജറാത്ത് മുഖ്യമന്ത്രിയും നാരദമുനിയെ ഗൂഗിളിനോടുപമിച്ചിരുന്നു.
