സൗത്ത് മുംബൈയിലെ വീടിന് സമീപത്ത് വച്ചാണ് ടെലിവിഷന്‍ ജേണലിസ്റ്റായ ഹെര്‍മന്‍ ഗോമസ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി സുഹൃത്തുമൊത്ത് ടാക്സിയില്‍ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 

മുംബൈ: മുംബൈയില്‍ മാധ്യമപ്രവര്‍ത്തകനെ അ‍ജ്ഞാത സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സൗത്ത് മുംബൈയിലെ വീടിന് സമീപത്ത് വച്ചാണ് ടെലിവിഷന്‍ ജേണലിസ്റ്റായ ഹെര്‍മന്‍ ഗോമസ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി സുഹൃത്തുമൊത്ത് ടാക്സിയില്‍ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 

ടാക്സിയില്‍ നിന്ന് ഇറങ്ങിയ ഹെര്‍മന്‍ വീടിന് മുന്നില്‍ കാത്തുനിന്ന ആറോളം പേരെ കണ്ടു. ഇവര്‍ ഹെര്‍മനെ അധിക്ഷേപിക്കാനും ആക്രമിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഹെര്‍മന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അപലപിച്ചു. ഹെര്‍മന്‍റെ പരാതിയില്‍ പൊലീസ് വേണ്ട ഗൗരവം നല്‍കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. പരാതി റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് നിര്‍ദ്ദേശിച്ചു.