പമ്പ: സന്നിധാനത്ത് പോകാന്‍ അനുമതി നല്‍കാത്തതിനെതിരെ ടിവി 9 റിപ്പോർട്ടർ ദീപ്തി വാജ്പേയി പ്ലക്കാര്‍ഡുമായി നിലയ്ക്കല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് മുമ്പില്‍ പ്രതിഷേധിക്കുന്നു. മൂന്നു ദിവസമായി നിലയ്ക്കലിലും പമ്പയിലും റിപ്പോര്‍ട്ടിങ്ങിനായി ദീപ്തി എത്തിയിരുന്നു.

എന്നാല്‍ സന്നിധാനത്തെത്തി റിപ്പോര്‍ട്ടിംഗ് നടത്താന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ദീപ്തിയുടെ ആരോപണം. പ്രതിഷേധത്തിന് പിന്നാലെ ദീപ്തി മടങ്ങാനൊരുങ്ങുകയാണ്.സന്നിധാനത്ത് വലിയ തിരക്കാണുള്ളതെന്നും ദീപ്തിക്കൊപ്പം വിടാന്‍ അധിക പൊലീസില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം.