ആദ്യ വാര്‍ത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപാമനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് ഒരു അളവോളം പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ ഇത്രക്കു തരം താഴ്ന്ന രീതിയില്‍ ആകുമെന്ന് കരുതിയിരുന്നേയില്ല. ചാനല്‍ തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ അഞ്ച് റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഞാന്‍ അതിന് തയ്യാര്‍ അല്ല എന്ന് അറിയിച്ചിരുന്നു. ആ സംഘത്തിന്റെ ഉദ്ദേശങ്ങള്‍ എന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവര്‍ത്തനം അല്ല എന്ന് അപ്പോള്‍ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ ? എന്ത് പരാതി പറയാനാണ് മന്ത്രിയെ സമീപിച്ചത്?,ഫോണിന്റെ മറുതലക്കല്‍ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?.
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകയുടെ രാജിയും അവരുന്നയിച്ച ചോദ്യങ്ങളും മന്ത്രിയുടെ സംഭാഷണം പുറത്ത് വിട്ട ചാനല്‍ നടത്തിയത് ഹണി ട്രാപ്പാണെന്ന് വ്യക്തമാക്കുന്നതാണ്.
