പാട്‌ന: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. സാസറാം ജില്ലയില്‍ റോത്താസിലാണ്‌ ബൈക്കിലെത്തിയ അജ്ഞാതസംഘം ഹിന്ദി ദിനപത്രം ദൈനിക് ഭാസ്‌കറിന്റെ റിപ്പോര്‍ട്ടര്‍ ധര്‍മ്മേന്ദ്ര സിംഗിനെ ഇന്ന് രാവിലെ വെടിവച്ചത്. വീടിനടുത്തുള്ള കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൂന്നംഘ സംഘം നിറയൊഴിച്ചത്. നെഞ്ചില്‍ വെടിയുണ്ട തറച്ച ധര്‍മ്മേന്ദ്രയെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വാരണായിലെ ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ആക്രമണത്തിന്റെ കാരണം അവ്യക്തമാണ്. പൊലീസ് അന്വേഷണം തുടങ്ങി.