ലക്‌നൗ: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ മാധ്യമ പ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെടിയേറ്റു മിരച്ചു. ഹിന്ദുസ്ഥാന്‍ പത്രത്തിന്റെ ലേഖകന്‍ നവീണ്‍ ആണ് കെല്ലപ്പെട്ടത്. വെടിയേറ്റ ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ബൈക്കിലെത്തിയ അജ്ഞാതര്‍ നവീണിനെ തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

നാല് മാസത്തിനിടെ രാജ്യത്ത് കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമ പ്രര്‍ത്തകനാണ് നവീണ്‍. ബംഗളൂരുവില്‍ വെടിയേറ്റ മരിച്ച ഗൗരി ലങ്കേഷ്, ബംഗാളി ദിനപത്രം സ്യാന്ദന്റെ ലേഖകന്‍ സുദീപ് ദത്ത, ത്രിപുരയില്‍ പത്രലേഖകനായ ശാന്തനു ഭൗമിക് എന്നിവരാണ് കൊല്ലപ്പെട്ടത്.