ദില്ലിയില്‍ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​ജ്ഞാ​ത​ര്‍ വീട്ടില്‍ കയറി വെടിവച്ചു

First Published 9, Apr 2018, 9:08 AM IST
Journalist Shot Inside His Home in Delhi
Highlights
  • വെടിയേറ്റ ചൗദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെന്ന് പൊലീസ്

ദില്ലി: ദില്ലിയില്‍ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കനെ അ​ജ്ഞാ​ത​ര്‍ വീട്ടില്‍ കയറി വെടിവച്ചു. സ​ഹാ​റ സ​മ​യ് എ​ന്ന ഹി​ന്ദി വാ​ർ​ത്താ ചാ​ന​ലി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​നു​ജ് ചൗ​ധ​രി​യെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവച്ചത്.
ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഗാ​സി​യാ​ബാ​ദി​ലെ വീ​ട്ടി​ൽ​വ​ച്ചാ​ണ് അനുജ് ചൗദരിക്കെതിരെ ആ​ക്ര​മ​ണ​മു​ണ്ടാ​യത്. വെടിയേറ്റ ചൗദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പ്രാഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നിന്നും ലഭിക്കുന്ന സൂചന. മ​റ്റു വ​ശ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.  ബിഎസ്പിയുടെ കൗണ്‍സിലറാണ് ചൗദരിയുടെ ഭാര്യ. രാഷ്ട്രീയപരമായ കാരണങ്ങള്‍ ആക്രമണത്തിന് പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

loader