മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം സമരക്കാരുടെ മര്‍ദ്ദനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
ഇടുക്കി: അടിമാലിയിൽ ജനകീയ സമിതിയുടെ ദേശീയപാത ഉപരോധത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ സമരക്കാരുടെ കയ്യേറ്റം. മീഡിയവൺ ടിവി റിപ്പോർട്ടർ ആൽവിൻ, ക്യാമറമാൻ വിത്സൻ, ഡ്രൈവർ അഭിജിത്ത് എന്നിവർക്ക് മർദ്ദനമേറ്റു. മൂന്നാറിലെ ഭൂമി പ്രശ്നത്തിൽ മാധ്യമപ്രവർത്തകർ ആവശ്യമില്ലാതെ ഇടപെടുന്നു എന്നാരോപിച്ചായിരുന്നു മർദ്ദനം. സമരക്കാർ കാറിന്റെ ചില്ലും തകർത്തു. മർദ്ദനമേറ്റ മൂന്ന് പേരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
