നാഗ്പൂര്‍: മാധ്യമപ്രവര്‍ത്തകന്‍റെ അമ്മയുടെയും മകളുടെയും മൃതദേഹം വെള്ളക്കെട്ടില്‍ നിന്ന് ലഭിച്ചു. ഞായറാഴ്ച വൈകിട്ടാണ് ഉഷ (52) റാഷി ( 1) എന്നിവരെ കാണാതായത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പ്രാദേശിക പത്രത്തിലെ മാധ്യമപ്രവര്‍ത്തകാനയ രവികാന്ത് കാമ്പ്ളേയുടെ അമ്മയും മകളുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം ഇന്ന് രാവിലെ 10.30 നാണ് പൊലീസ് കണ്ടെടുത്തത്.

പണം പലിശക്കകൊടുക്കാറുണ്ട് കൊല്ലപ്പെട്ട ഉഷ. ഞായറാഴ്ച വൈകിട്ട് 5.30 ന് വീടിനടുത്തുള്ള സ്വര്‍ണ്ണക്കടയില്‍ ചെറുമകളുമൊന്നിച്ച് ഇവര്‍ പോയിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. ഭര്‍ത്താവ് ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് രാത്രി മകനെത്തിയാണ് പൊലീസില്‍ പരാതി നല്‍കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഗണേഷ് റമ്പരന്‍ ഷാഹു (26)എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പണത്തിന്‍റെ പേരില്‍ ഇരുവരും ഞായറാഴ്ച വഴക്കിട്ടിരുന്നെന്നും തര്‍ക്കത്തിനിടയില്‍ ഉഷ സ്റ്റെയറില്‍ നിന്നും താഴേക്ക് വീണെന്നും യുവാവ് സമ്മതിച്ചു. തുടര്‍ന്ന് ഇവരുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടി കരഞ്ഞതിനാലാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു.