തിരുവനന്തപുരം: മംഗലാപുരത്തെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിന്‍റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടന്‍ ജോയി മാത്യു രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജോയി മാത്യു പിണറായിയെ പരിഹസിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്താണ് ധീരത എന്നു ചോദിച്ചുകൊണ്ടാണ് ജോയി മാത്യുവിന്‍റെ ചെറിയ കുറിപ്പ് തുടങ്ങുന്നത്. നഗരമദ്ധ്യത്തിൽ ഓടുന്ന വാഹനത്തിൽ വെച്ച്‌ ഗുണ്ടകളുടെ ലൈംഗീകാക്രമണത്തിനു വിധേയയായ സ്ത്രീ തന്റേടത്തോടെ തലയുയർത്തി. സ്വന്തം തൊഴിലിടത്തിലേക്ക്‌ വരുന്നതാണോ കരിംപൂച്ചകളുടേയും ബോഡി ഗാർഡുകളൂടേയും കനത്തപോലീസ്‌ സുരക്ഷയിലും സ്റ്റേജിൽ വന്നു മൈക്കിലൂടെ ഞാൻ ധീരനാണു എന്ന് ഒരു മുഖ്യമന്ത്രി പറയുന്നതാണോ ധീരത എന്ന് ജോയി മാത്യു ചോദിക്കുന്നു.

ശരിക്കും ഇപ്പറഞ്ഞ കാര്യങ്ങളിൽ ഒരു ഗൂഡാലോചനയുമില്ല കേട്ടോ എന്ന പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. മണിക്കൂറുകള്‍ക്കകം ഈ പോസ്റ്റ് നിരവധി ആളുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ജോയി മാത്യുവിനെ അനുകൂലിച്ചു എതിര്‍ത്തുമൊക്കെ പലരും രംഗത്തെത്തിയിട്ടുമുണ്ട്.