സാഹിത്യകാരന്മാര്‍ മൌനം പാലിക്കുന്നുവെന്ന വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു

കോഴിക്കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടികൊന്ന സംഭവത്തില്‍ സാഹിത്യകാരന്മാര്‍ മൌനം പാലിക്കുന്നുവെന്ന വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്ന് അദ്ദേഹം ചോദ്യം ചെയ്യുന്നത്. 

ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്? ഇവര്‍ സാഹിത്യത്തില്‍ മാത്രമേ ഇടപെടൂ എന്നാണോ? സാഹിത്യത്തെക്കാള്‍ വലുതാണ് മനുഷ്യജീവന്‍ എന്ന് എന്നാണു ഈ പരാന്നഭോജികള്‍ തിരിച്ചറിയുക?