ജഡ്‍ജിമാരുടെ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്ന് രാജ്യസഭ ഉപസമിതി. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജഡ്‍ജിമാരുടെ നിയമനത്തിലെ കാലതാമസം ഒഴിവാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപികരിച്ച രാജ്യസഭ ഉപസമിതിയുടെ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. ജഡ്‍ജിമാരുടെ പ്രായം സുപ്രീം കോടതിയില്‍ 65ല്‍ നിന്ന് 67ഉം. ഹൈക്കോടതിയില്‍ 62 നിന്ന് 65 ആക്കാനുമാണ് ശുപാര്‍ശ. ജഡ്‍ജിമാരുടെ നിയമന ത്തിന് യോഗ്യരായവരുടെ വിവരശേഖരണത്തിന് സമിതി രൂപീകരിക്കണം. വരാന്‍ സാധ്യതയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണം വിരമിക്കലിനൊപ്പം പുതിയ നിമനങ്ങള്‍ നടത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമിതി മുന്നോട്ടുവച്ചു.കോളീജിയത്തിന്റെ നിയമനനടപടികള്‍ സുതാര്യമാക്കണെമെന്നും നിര്‍ദ്ദേശമുണ്ട്. ആനന്ദ് ശര്‍മ്മ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.