Asianet News MalayalamAsianet News Malayalam

ജസ്റ്റിസ് കെ.എം ജോസഫിന്‍റെ സിനിയോറിറ്റി കുറച്ചതില്‍ ജഡ്ജിമാര്‍ക്ക് പ്രതിഷേധം

ജസ്റ്റിസ് കെ എം ജോസഫിന്‍റെ സിനിയോറിറ്റി കുറച്ചതില്‍ ജഡ്ജിമാര്‍ക്ക് പ്രതിഷേധം. ജഡ്ജിമാര്‍ നാളെ ചീഫ് ജസ്റ്റിസിനെ കാണും. ജസ്റ്റീസ് കെ. എം ജോസഫിനോട് അനീതി കാണിച്ചെന്ന് പൊതുവികാരം ഉയര്‍ന്നു.

judge on justice km joseph issue
Author
Delhi, First Published Aug 5, 2018, 3:16 PM IST

ദില്ലി: ജസ്റ്റിസ് കെ എം ജോസഫിന്‍റെ സിനിയോറിറ്റി കുറച്ചതില്‍ ജഡ്ജിമാര്‍ക്ക് പ്രതിഷേധം. ജഡ്ജിമാര്‍ നാളെ ചീഫ് ജസ്റ്റിസിനെ കാണും. ജസ്റ്റീസ് കെ എം ജോസഫിനോട് അനീതി കാണിച്ചെന്ന് പൊതുവികാരം ഉയര്‍ന്നു. സീനിയോറിറ്റിയിൽ മൂന്നാം സ്ഥാനമാണ്  ജസ്റ്റിസ് കെഎം ജോസഫിനുള്ളത്.

അതേസമയം, സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെഎം ജോസഫ്  ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ജസ്റ്റിസ് ജോസഫ് കൂടി എത്തുന്നതോടെ സുപ്രീംകോടതിയിലെ മലയാളി ജഡ്ജിമാരുടെ എണ്ണം രണ്ടാകും. ചൊവ്വാഴ്ച രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി, ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരൻ, എന്നിവര്‍ക്ക് ശേഷമായിരിക്കും ജസ്റ്റിസ് കെ.എം.ജോസഫിന്‍റെ സത്യപ്രതിജ്ഞ.

ജനുവരി 10ന് കൊളീജിയം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് ജോസഫിന്‍റെ നിയമനം കേന്ദ്രം ഇത്രയും വൈകിപ്പിച്ചതിനാലാണ് സീനിയോറിറ്റി കുറഞ്ഞത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ 2002ലാണ് ഹൈക്കോടതി ജഡ്ജിമാരായത്. ജസ്റ്റിസ് കെ.എം ജോസഫ് ജഡ്ജിയാകുന്നത് 2004ലാണ്. മൂന്നു ജഡ്ജിമാരുടെ നിയമനം ഒന്നിച്ചുവന്നപ്പോൾ സീനിയോറിറ്റിയിൽ കഴിഞ്ഞ ജനുവരിയിൽ കൊളീജിയം അംഗീകരിച്ച പേര് എന്ന മുൻഗണന ജസ്റ്റിസ് ജോസഫിന് കിട്ടിയില്ല. 

 


 

Follow Us:
Download App:
  • android
  • ios