കൊച്ചി: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ സ്വകാര്യ ഫോണ്‍ സംഭാഷണം മംഗളം ചാനല്‍ പുറത്തുവിട്ട സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. 

അന്വേഷണ കമ്മീഷനായ ജസ്റ്റിസ് പി.എസ് ആന്റെണിയുടെ കൊച്ചിയിലെ വീട്ടില്‍ തന്നെയാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. നിശ്ചയിച്ച മൂന്ന് മാസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് പി.എസ് ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.