തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ പരാതിക്കാരിയായി എത്തിയ യുവതിയോട് ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയെ ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആര് അന്വേഷിക്കുമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എകെ ശശീന്ദ്രന്‍ രാജി വച്ചത് ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ്. കുറ്റമേറ്റല്ല മന്ത്രി രാജി വച്ചതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. തനിക്കതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് എ.കെ. ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.