തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസിനെതിരേയും അഡ്വ. എം.കെ. ദാമോദരനെതിരേയും അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റേയും മുന്‍ എംഎല്‍എ കെ.കെ. ലതികയുടേയും മകന്‍ ജൂലിയസ് ഇര്‍ഷാദ് രംഗത്ത്. 'പന്ന' ബ്രിട്ടാസ് പിണറായിയെ ഉപദേശിച്ചു വഴിക്കാക്കുമോയെന്ന ആശങ്ക തനിക്കു പണ്ടേ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ എം.കെ. ദാമോദരന്റെ കാര്യത്തിലും ഇതേ ആശങ്കയാണെന്നും ജൂലിയസ് മിര്‍ഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണു കൈരളി ടിവിയുടെ മാനെജിങ് ഡയറക്ടര്‍ കൂടിയായ ജോണ്‍ ബ്രിട്ടാസ്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാണ് അഡ്വ. എം.കെ. ദാമോദരന്‍. എസ്എഫ്ഐ നേതാവാണ് ജൂലിയസ് മിര്‍ഷാദ്.