തിരുവനന്തപുരം: സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നാളെമുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം പിൻവലിക്കുക, സ്ഥിര നിയമനങ്ങൾ നടപ്പാക്കാൻ വേണ്ടി ബോണ്ട് വ്യവസ്ഥ ഒഴിവാക്കുക, ആരോഗ്യവകുപ്പിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഉടൻ നികത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 

നാളെ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. ആദ്യഘട്ടത്തിൽ അത്യാഹിത വിഭാഗങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിജി ഡോക്ടർമാർ, സീനിയർ റസിഡന്റ് ഡോക്ടർമാർ, ഹൗസ് സർജന്മാർ, എന്നിവർ പണിമുടക്കിൽ പങ്കെടുക്കും.