തിരുവനന്തപുരം: സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കുക, സ്ഥിര നിയമനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി ബോണ്ട് വ്യവസ്ഥ ഒഴിവാക്കുക, ആരോഗ്യവകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ആദ്യഘട്ടത്തില്‍ അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിജി ഡോക്ടര്‍മാര്‍, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്മാര്‍, എന്നിവര്‍ പണിമുടക്കില്‍ പങ്കെടുക്കും.സെക്രട്ടേറിയേറ്റിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ചും നടത്തും.
