കുത്തേറ്റത് സീനിയർ വിദ്യാർത്ഥിക്ക് പെൺസുഹൃത്തിന്റെ അടുത്തിരിക്കാൻ സീറ്റ് തർക്കം കഴുത്തിലും തോളിലും കുത്തേറ്റു

കൊൽക്കത്ത: സ്കൂൾ ബസ്സിലെ സീറ്റ് തർക്കത്തെത്തുടർന്ന് ജൂനിയർ വിദ്യാർത്ഥി മുതിർന്ന വിദ്യാർത്ഥിയെ കുത്തി പരിക്കേൽപിച്ചു. കൊൽക്കത്തയിലെ ദംദം സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ് തന്റെ സീനിയർ വിദ്യാർത്ഥിയെ ആക്രമിച്ചത്. തോളിയും കഴുത്തിലും നിരവധി കുത്തുകളേറ്റ വിദ്യാർത്ഥിയെ ദംദം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം സ്കൂളിൽ നിന്ന് തിരികെ വീട്ടിലെക്ക് പോകുന്ന വഴിക്കാണ് സംഭവമുണ്ടായത്. 

സ്കൂൾ ബസ്സിൽ പെൺസുഹൃത്തിന്റെ അടുത്തിരിക്കാൻ വേണ്ടിയാണ് കുത്തേറ്റ വിദ്യാർത്ഥി സീറ്റ് ആവശ്യപ്പെട്ടത്. അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അവിടെ ഇരുന്നത്. എന്നാൽ സീറ്റ് ഒഴിവാകില്ല എന്ന മറുപടിയെത്തുടർന്ന് വാക്കേറ്റം ആരംഭിച്ചു. മറ്റു കുട്ടികൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്കൂൾ ​ഗേറ്റിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്. പെട്ടെന്നാണ് ഇവരിലൊരാൾ ചാടിയിറങ്ങി തൊട്ടടുത്ത കടയിൽ നിന്നും ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന കത്തി കൈക്കലാക്കി വന്ന് കുത്തിയത്. നിരവധി തവണ കുത്തേറ്റ വിദ്യാർത്ഥിയെ ബസ്സിന്റെ ഡ്രൈവറും ആയയും മറ്റ് വിദ്യാർത്ഥികളും ചേർന്നാണ് ഹോസ്പിറ്റലിൽ എത്തിച്ചത്. കുത്തേറ്റ വിദ്യാർത്ഥിക്ക് കഴുത്തിലും തോളിലുമായി നാല് സ്റ്റിച്ചുകളുണ്ട്.