ജൂണ്‍ 22 വരെ സര്‍വീസ് കാലാവധിയുണ്ടെങ്കിലും സുപ്രീംകോടതി വേനല്‍ അവധിക്ക് പിരിയുന്നതിനാലാണ് ജസ്റ്റിസ് ചെലമേശ്വറിന് ഇന്ന് അവസാന പ്രവൃത്തിദിനമാകുന്നത്.
ദില്ലി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ കോടതിയിലെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്. പരസ്യമായി താൻ എതിർത്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഒപ്പം ഇരുന്നാണ് അവസാന ദിനം ജസ്റ്റിസ് ജെ. ചെലമേശ്വർ കേസുകൾ കേൾക്കുക.
ജൂണ് 22 വരെ സര്വീസ് കാലാവധിയുണ്ടെങ്കിലും സുപ്രീംകോടതി വേനല് അവധിക്ക് പിരിയുന്നതിനാലാണ് ജസ്റ്റിസ് ചെലമേശ്വറിന് കോടതിമുറിയില് ഇന്ന് അവസാന പ്രവൃത്തിദിനമാകുന്നത്. ഭരണകൂടവും കോടതിയും സൗഹൃദത്തിലായാല് ജനാധിപത്യം അപകടത്തിലാകും എന്നായിരുന്നു ചീഫ് ജസ്റ്റിനെതിരെ നടത്തിയ വാര്ത്താസമ്മേളനത്തില് ജസ്റ്റിസ് ജെ. ചെലമേശ്വര് തുറന്നടിച്ചത്. സര്വീസില് നിന്ന് പടിയിറങ്ങിയാലും ജസ്റ്റിസ് ജെ. ചലമേശ്വറിന്റെ വാക്കുകൾ സുപ്രീംകോടതിയുടെ ഇടനാഴികളില് അലടയച്ചുകൊണ്ടേയിരിക്കും.
ജഡ്ജി ലോയയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഉൾപ്പടെ കേസുകൾ വിവിധ ബഞ്ചുകൾക്ക് കൈമാറുന്നത് തന്നിഷ്ടപ്രകാരമാണെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിൽ ജഡ്ജിമാർ ആരോപിച്ചിരുന്നു. ഇതുയര്ത്തിവിട്ട വിവാദം ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്മെന്റ് നീക്കത്തിന് വരെ വഴിതെളിയിച്ചു. കീഴ്വഴക്കം അനുസരിക്കാന് , ഇതേ ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനുമൊപ്പം ഇന്ന് കോടതിയില് ചെലവഴിച്ചാവും ജസ്റ്റിസ് ചെലമേശ്വര് വിടപറയുക. സുപ്രീംകോടതി ബാര് അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങില് പങ്കെടുക്കില്ലെന്ന് നേരത്തെ ജസ്റ്റിസ് ചലമേശ്വർ വ്യക്തമാക്കിയിരുന്നു.
