Asianet News MalayalamAsianet News Malayalam

നിലമ്പൂര്‍ സംഭവം: വിമര്‍ശനങ്ങള്‍ ഏകപക്ഷീയമാകരുതെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്

Justice Cyriac Joseph
Author
Thiruvananthapuram, First Published Nov 27, 2016, 7:31 AM IST

മാവോയിസ്റ്റുകളെ  പൊലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ വിമര്‍ശനങ്ങള്‍ ഏകപക്ഷീയമാകരുതെന്ന് ദേശീയ മനുഷ്യാവകാശകമ്മിഷനംഗം ജസ്റ്റിസ് സിറിയക് ജോസഫ്. വിഷയത്തിന്‍റെ രണ്ട് വശങ്ങളും പരിശോധിച്ച ശേഷം വേണം വിമര്‍ശിക്കാന്‍. ഇതേ സ്ഥാനത്ത് രണ്ട് പോലീസ്കാരാണ് മരിച്ചിരുന്നതെങ്കില്‍ ഇത്രത്തോളം ചര്‍ച്ചകള്‍ നടക്കില്ലായിരുന്നുവെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.സം സ്ഥാനസര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ദേശീയമനുഷ്യാവകാശകമ്മിഷന്‍ സംഭവത്തില്‍ ഇടപെടുന്ന കാര്യം തീരുമാനിക്കുമെന്നും സിറിയക് ജോസഫ് വ്യക്തമാക്കി.

അതേസമയം, നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടലിനെ കുറിച്ച് മജിസ്ട്രേറ്റുതല അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പെരിന്തൽ മണ്ണ  സ്ബകളക്ടർ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഏറ്റുമുട്ടലിൽ സർക്കാരിന് പങ്കില്ലെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. ഇതിനിടെ വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തെ ബലപെടുത്തുന്ന കണ്ടെത്തലുകളാണ്  മൃതദേഹ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും തെളിഞ്ഞത്.
 
നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദം ശക്തമാകുന്നതിനിടെയാണ് സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചത്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട്  ക്രൈം ബ്രാഞ്ച് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios