ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് വീണ്ടും ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം

ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന് വീണ്ടും ശുപാർശ ചെയ്ത് കൊളീജിയം. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരൺ എന്നിവരെയും സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താനും ശുപാർശ. 

ജസ്റ്റിസ് കെ.എം ജോസഫിന്‍റെ നിയമനം തടയാനുള്ള കേന്ദ്ര സർക്കാർ വാദങ്ങൾ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ നേരത്തേ പറഞ്ഞിരുന്നു. ജസ്റ്റിസ് ജോസഫ് സുപ്രീംകോടതിയിൽ എത്തണമെന്നാണ് ആഗ്രഹം. കൊളീജിയം തീരുമാനം അംഗീകരിച്ച്, ചീഫ് ജസ്റ്റിസ് കേന്ദ്രത്തിന് വീണ്ടും ശുപാർശ അയക്കണം എന്നും ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കിയിരുന്നു.