ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. 

കൊച്ചി: ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. നിയമനം കുടുംബ സ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ല. മാധ്യമങ്ങളിൽ വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കിൽ ഇപ്പോൾ പരിഗണിക്കുന്ന പേരുകളിൽ ചിലർ ആ സ്ഥാനത്തിന് അർഹരല്ല.

സമകാലിക സംഭവങ്ങൾ ജുഡീഷ്യരെയുടെ അന്തസ്സ് കളഞ്ഞു. വിരമിച്ചതിനു ശേഷം സർക്കാർ നൽകുന്ന പദവികൾ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം. ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും പദവികൾ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നും ജ. കെമാല്‍ പാഷ പറഞ്ഞു.

താൻ വിരമിക്കുന്നത് തല ഉയർത്തി പിടിച്ചാണ്. 100 ശതമാനം നീതി നടപ്പാക്കാൻ പറ്റി എന്നാണ് വിശ്വാസം.വിധിന്യായങ്ങൾ സ്വാധീനിക്കാൻ ജുഡീഷ്യറിക്ക് പുറത്ത് ബാഹ്യ ശക്തികൾ ഉണ്ട്. അത് ഇനിയും ഉണ്ടാകുമെന്നു കെമാൽ പാഷ കൂട്ടിച്ചേര്‍ത്തു.